തൃശ്ശൂരിൽ കള്ളവോട്ട് ആരോപിച്ച് എൽഡിഎഫ്. ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്നാണ് ആരോപണം. നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രവർത്തനമെന്നും എൽഡിഎഫ് ആരോപിച്ചു. വ്യാപകമായി വോട്ട് ചേർന്നിട്ടുണ്ടെന്നും തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ഒൻപതിനായിരത്തിലേറെ പേർ ഇങ്ങനെ അനധികൃതമായി എത്തിയിട്ടുണ്ടെന്നും സിപിഐ നേതാവും വി.എസ്. സുനിൽകുമാറിൻ്റെ ചീഫ് ഇലക്ഷൻ ഏജൻ്റുമായ കെ.പി. രാജേന്ദ്രൻ ആരോപിച്ചു. ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും കെ.പി. രാജേന്ദ്രൻ പറഞ്ഞു.
ആലത്തൂരിൽനിന്ന് ബിജെപി കള്ളവോട്ട് എത്തിച്ചു; തൃശൂരിൽ ഗുരുതര ആരോപണവുമായി എൽഡിഎഫ്
