കൊല്ലത്ത് അയല്‍ക്കാരന്റെ പശുവിനെ മോഷ്ടിച്ച് തലയ്ക്കടിച്ച് കൊന്നു; ഇറച്ചി വെട്ടിക്കീറി കറിവച്ച് കഴിച്ചു; പ്രതി പൊലീസ് പിടിയില്‍

കൊല്ലത്ത് അയല്‍ക്കാരന്റെ പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത് ഇറച്ചിയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ചിറക്കര സ്വദേശി ജയകൃഷ്ണനാണ് കേസില്‍ അറസ്റ്റിലായത്. ചിറക്കര സ്വദേശി ജയപ്രസാദിന്റെ പശുവിനെയാണ് പ്രതി മോഷ്ടിച്ച് കശാപ്പ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

രാവിലെ പശുവിനെ തൊഴുത്തില്‍ കാണാതായതോടെ ജയപ്രസാദ് പരിസര പ്രദേശങ്ങളിലെല്ലാം വ്യാപകമായ തിരച്ചില്‍ നടത്തി. എന്നാല്‍ അന്വേഷണത്തിന് ഫലമുണ്ടായില്ല. പശു കെട്ടഴിഞ്ഞ് പോയതാകാം എന്നായിരുന്നു ജയപ്രസാദ് ആദ്യം കരുതിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജയപ്രസാദ് പൊലീസില്‍ പരാതി നല്‍കി.

പൊലീസ് അന്വേഷണത്തില്‍ പ്രതി ജയകൃഷ്ണനാണെന്ന് കണ്ടെത്തുകയായിരുന്നു. പശുവിനെ മോഷ്ടിക്കാന്‍ പ്രതി പ്രദേശത്തുള്ള മറ്റൊരാളുടെ സഹായം തേടിയെങ്കിലും അയാള്‍ തയ്യാറായില്ല. പ്രതി തൊഴുത്തില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന പശുവിനെ സ്വന്തം വീട്ടിലെത്തിച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

തുടര്‍ന്ന് ഇറച്ചി വെട്ടിക്കീറി കറിവച്ച് കഴിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീടിന്റെ പിന്‍വശത്ത് നിന്ന് പശുവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ജയകൃഷ്ണന്‍.

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍