കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ചങ്ങമ്പുഴ പാര്ക്കിന് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരിയായ ചന്ദ്രികയെന്ന അറുപത്തിമൂന്നുകാരിയാണ് ആത്മഹത്യ ചെയ്തത്.
ഭര്‍ത്താവിനൊപ്പം ദുബായില്‍ നിന്ന് ഇന്നലെയാണ് ചികില്‍സാര്‍ത്ഥം ഇവര്‍ കൊച്ചിയില്‍ എത്തിയത്. രാവിലെ നടക്കാന്പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.
ഫ്ളാറ്റിന്റെ 12-ാം നിലയില്‍ നിന്നാണ് ഇവര്‍ ചാടിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.