ചേര്‍ത്തലയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ വിഷക്കായ കഴിച്ചു

കടക്കരപ്പള്ളിയിലുള്ള ഒരു കുടുംബത്തിലെ ആറ് പേര്‍ വിഷക്കായ കഴിച്ചു. കടക്കരപ്പള്ളി 12 വാര്‍ഡ് തൈക്കല്‍ പടിഞ്ഞാറെ വീട്ടില്‍ ജിജോ, ജിജോയുടെ അമ്മ കുട്ടമ്മ, അമ്മയുടെ ചേച്ചി തങ്കമ്മ, ഭാര്യ സുമ, മക്കളായ അനു, അമേയ എന്നിവരാണ് വിഷക്കായ കഴിച്ചത്.

ചേര്‍ത്തല ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തിന്റെ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

പ്രണയാഭ്യര്‍ഥന നിരസിച്ചു; തലശേരിയില്‍ അമ്മയെയും മകളെയും യുവാവ് വീട്ടില്‍ കയറി വെട്ടി

തലശേരിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് അമ്മയെയും മകളെയും യുവാവ് വീട്ടില്‍ കയറി വെട്ടി. ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവാണ് ഉസംമൊട്ട സ്വദേശി ഇന്ദുലേഖയെയും മകള്‍ പൂജയെയും വീട്ടില്‍ കയറി ആക്രമിച്ചത്.

വെട്ടേറ്റ രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ജിനേഷ് ബാബുവിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

കണ്ണൂര്‍ മാതമംഗലത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍ മാതമംഗലത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍. കാഞ്ഞിരത്തൊടിയില്‍ വി.സി. കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്.

ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെരിങ്ങോം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.

Latest Stories

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി