ഇലന്തൂര്‍ നരബലി: വീടിനു സമീപത്തു നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി

തിരുവല്ലയില്‍ നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി.. ഇലന്തൂര്‍ കുഴിക്കാലയിലെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി വീടിനു സമീപം പലയിടങ്ങളിലായി കുഴിച്ചടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ മൃതദേഹാവശിഷ്ടങ്ങള്‍ ഡി.എന്‍.എ പരിശോധനക്കയച്ച് ഫലം വന്നശേഷം മാത്രമേ ഇവ ആരുടെതാണെന്ന് വ്യക്തമാകൂ. പൊലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും അടക്കമുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഭഗവല്‍ സിങ്ങും ഭാര്യ ലൈലും സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു. ശ്രീദേവിയെന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ ദമ്പതികളുമായി ബന്ധം സ്ഥാപിച്ച പെരുമ്പാവൂര്‍ സ്വദേശി ഷാഫി സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ റഷീദ് എന്ന സിദ്ധനെ കാണാന്‍ ഉപദേശിക്കുകയായിരുന്നു. പിന്നാലെ ഷാഫി തന്നെ് റഷീദായി ഇവരുടെ അടുക്കലെത്തി.

ഷാഫി ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയെ പീഡിപ്പിച്ചു. കൂടുതല്‍ സമൃദ്ധിക്കായി നരബലി കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഷാഫി തന്നെയാണ് ആദ്യം റോസ്‌ലിയെ കുഴിക്കാലയിലെ വീട്ടില്‍ എത്തിക്കുന്നത്. 10 ലക്ഷം രൂപ ലഭിക്കുമെന്ന് പറഞ്ഞാണ് ഇവരെ കുഴിക്കാലയിലെത്തിച്ചത്. കട്ടിലില്‍ കെട്ടിയിട്ട് സ്വകാര്യ ഭാഗങ്ങളിലടക്കം മുറിപ്പെടുത്തുകയും രക്തം വീടിനു ചുറ്റും തളിക്കുകയും ചെയ്തു. ഒടുവില്‍ കഴുത്ത് മുറിച്ച് കൊല്ലുകയുമായിരുന്നു. ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയാണ് കഴുത്തു മുറിച്ചത്.

അതിക്രൂരമായാണ് ഇരുവരെയും കൊന്നതെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായി കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി വീടിനു ചുറ്റും കുഴിച്ചിടുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ