പാര്‍ട്ടിയെ വിറ്റ് കാശുണ്ടാക്കിയാല്‍ വീട്ടില്‍ കയറി തല്ലും; എംകെ രാഘവനെതിരെ പ്രതിഷേധം കനക്കുന്നു

എംകെ രാഘവന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കനക്കുന്നു. മാടായി കോളേജ് നിയമന വിവാദത്തെ തുടര്‍ന്ന് എംകെ രാഘവന്‍ എംപിയുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എംകെ രാഘവന്‍ ചെയര്‍മാനായ മാടായി കോളേജില്‍ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം.

കല്യാശ്ശേരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തസ്തികയിലേക്ക് പരിഗണിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു. എംകെ രാഘവന്‍ പാര്‍ട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടില്‍ കയറി തല്ലുമെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. നേരത്തെ രാഘവനെ തടഞ്ഞവര്‍ക്കെതിരെ ഡിസിസി നടപടിയെടുത്തിരുന്നു.

ഇതോടെയാണ് പ്രശ്‌നം രൂക്ഷമായത്. സമവായത്തിന് വഴങ്ങാതെ ഇന്നലെ കോളേജില്‍ നിയമനം നല്‍കിയതോടെ രാഘവനൊപ്പമുള്ള പാര്‍ട്ടി നേതാക്കളായ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ഡിസിസി നേരിട്ട് നടപടിയെടുത്തു. ഇതുകൂടാകതെ എംകെ രാഘവന്റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ കൂട്ട രാജി സമര്‍പ്പിച്ചിരുന്നു.

പിന്നാലെ നടപടി നേരിട്ടവര്‍ പരസ്യമായി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം നിയമനത്തില്‍ അഴിമതിയില്ലെന്നും തന്നെ മോശക്കാനാക്കാന്‍ ശ്രമമുണ്ടെന്നുമാണ് എംപിയുടെ ആരോപണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ