മകള്‍ പ്രതിയാണെന്ന് വ്യക്തമായി; അനധികൃതമായി വീണ കൈപ്പറ്റിയത് 2.72കോടി; പിണറായിക്ക് ഇനി കസേരയില്‍ ഇരിക്കാന്‍ കഴിയില്ല; മുഖ്യമന്ത്രി പദം രാജിവെയ്ക്കണമെന്ന് ഷോണ്‍ ജോര്‍ജ്

മകള്‍ വീണ പ്രതിയാണെന്ന് എസ്എഫ്‌ഐഓ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ ഇടപെട്ട് വരികയും അതിന്റെ പ്രോസിക്യൂഷന്‍ അനുമതി കേന്ദ്ര കോര്‍പ്പറേറ്റ് അഫേഴ്‌സ് മന്ത്രാലയം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് കേസിലെ പരാതിക്കാരനും ബിജെപി നേതാവുമായ അഡ്വ.ഷോണ്‍ ജോര്‍ജ്.

കേസിന്റെ രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാട് ആണെങ്കിലും കേസിന്റെ പ്രസക്തി വര്‍ദ്ധിച്ചത് കെഎസ്എഡിസി എന്ന പൊതുമേഖല സ്ഥാപനം ഈ കേസിലേക്ക് വന്നതോടുകൂടിയാണ് 135 കോടി രൂപ തിരുമറിയുണ്ടായിരുന്നു എന്ന് പറഞ്ഞത് ഇപ്പോള്‍ 185 കോടി രൂപയായി ഈ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു 1.72 കോടി രൂപയില്‍ നിന്ന് പിണറായി വിജയന്‍ മകള്‍ കൈപ്പറ്റിയെന്ന് പറയുന്ന 2.72 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു. 182 കോടി രൂപ തിരിമറി വഴി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥയിലുള്ള പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് 25 കോടി രൂപ അടുത്താണ് നഷ്ടം സംഭവിച്ചിട്ടുള്ളത്. ആ നഷ്ടം സംഭവിച്ചിട്ടുള്ള കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായിട്ട് വന്നിരിക്കുകയാണെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അതുമാത്രമല്ല ഈ പണം നല്‍കിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ മകള്‍ എക്‌സാലോജിക് കമ്പനിയുമായി വേണ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് നല്‍കിയ പണമാണ് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായ സാഹചര്യത്തില്‍ ഒരു നിമിഷം പോലും വൈകാതെ ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കുകയാണ് ചെയ്യേണ്ടതെന്ന് അഡ്വ.ഷോണ്‍ ജോര്‍ജ് പറഞ്ഞു.

മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. സി എം ഡല്‍ഹി ഹൈക്കോടതിയില്‍ കേസഅന്വേഷണം നിയമവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സിഎംആര്‍എല്‍ ഫയല്‍ ചെയ്ത കേസ് ഡല്‍ഹി കോടതി പരിഗണിച്ചപ്പോള്‍ അന്വേഷണത്തിന് സ്റ്റേ നല്‍കിയിരുന്നില്ല അതിനെ തുടര്‍ന്നാണ് കോര്‍പ്പറേറ്റ് അഫേഴ്‌സ് മന്ത്രാലയം പ്രോസിക്യൂഷന്‍ അനുമതി പുറത്തുവിട്ടത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ