സർവേകൾ ശരിയായിരുന്നെങ്കിൽ താൻ വടകര എംപി ആകില്ലായിരുന്നു; മതം പറഞ്ഞ് ആരും വോട്ട് പിടിക്കില്ല : ഷാഫി പറമ്പിൽ

സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലെന്ന് ഷാഫി പറമ്പിൽ. അടൂർ യുഡിഎഫ് സ്ഥാനാർത്ഥി സി. വി. ശാന്തകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കൊണ്ടുള്ള പന്തളത്തെ വോക്ക് വിത്ത് ക്യാൻഡിഡേറ്റ് പരിപാടിയിൽ സർവേയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ സർവേകളിൽ വിശ്വാസം ഇല്ലെന്നും യുഡിഎഫ് ട്രെൻഡാണ് ഇപ്പോൾ എന്നും ഷാഫി പറഞ്ഞു.

പേരാമ്പ്ര യുഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരായ പരാതിയിലും ഷാഫി പറമ്പിൽ പ്രതികരിച്ചു. അനൗൺസ്മെൻറ് പുറത്തു വന്നശേഷമാണ് എല്ലാം വരുന്നത്. ഒരാളും മതം പറഞ്ഞ് വോട്ട് പിടിക്കില്ല. ബിജെപിയെ തോൽപ്പിക്കുന്ന നയമാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വയനാട് ഫണ്ട് വിവാദത്തെക്കുറിച്ചും ഷാഫി പറമ്പിൽ പരാമർശിച്ചു. എല്ലാം തുറന്നു പറഞ്ഞു, രക്തസാക്ഷി ഫണ്ട് പോലെയല്ല, കോൺഗ്രസ് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും സിപിഎം ഒരിക്കലും കണക്ക് തുറന്നു പറയില്ലെന്നും ഷാഫി പറമ്പിൽ തുറന്നടിച്ചു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്