പാണക്കാട് തങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ മറിച്ചൊരു അഭിപ്രായം ലീഗില്‍ ഇല്ല: പി.കെ കുഞ്ഞാലിക്കുട്ടി

വിവാദ പരാമര്‍ശങ്ങളില്‍ കെ.എം ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞതിനോട് പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി. ഏത് വിഷയത്തിലും പാണക്കാട് തങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ മറിച്ചൊരു അഭിപ്രായം ലീഗില്‍ ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പാണക്കാട് തങ്ങളെ കാണാം. മുനീറും ഇ.ടിയും തങ്ങളെ സന്ദര്‍ശിച്ചത് അങ്ങനെ കണ്ടാല്‍ മതി. ലീഗില്‍ രണ്ടു ചേരി ഇല്ലെന്നും അച്ചടക്ക സമിതി തീരുമാനം നേരത്തെ എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധത്തില്‍ മുന്നോട്ടു പോകരുതെന്ന് കെ എം ഷാജിക്ക് നിര്‍ദേശം നല്‍കിയതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. മേലില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് കെഎം ഷാജി നേതൃത്വത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി വേദികളില്‍ പറയുന്നത് പൊതുവേദികളില്‍ പറയാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഷാജിക്ക് നല്‍കിയത്. പ്രവര്‍ത്തികര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാവ് എന്ന നിലയില്‍ പ്രവര്‍ത്തനങ്ങളിലും പ്രസംഗങ്ങളിലും സൂക്ഷ്മത പാലിക്കണം. ഇനി മുതല്‍ വീഴ്ചകളുണ്ടാവാതെ ശ്രദ്ധിക്കാമെന്ന് കെഎം ഷാജി ഉറപ്പുനല്‍കി.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍