കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ വരണം; ക്രിസ്തുവിന്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം : അമിത് ഷാ

ക്രിസ്തുവിന്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ കേരളത്തിൽ ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസിൻറെ പണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കുന്നത്തുനാടിൽ ട്വൻറി20 സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

എറണാകുളം ജില്ലയിലെ ട്വൻറി20 സ്ഥാനാർഥികൾ എല്ലാവരും പരിപാടിയിൽ പങ്കെടുത്തു. കേരളത്തിൻറെ ചരിത്രം മാറ്റി എഴുതുന്ന തെരഞ്ഞെടുപ്പ് ആണ് നടക്കുന്നതെന്നും എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച കേരളത്തിൽ അഴിമതി മാത്രമാണ് കൂടി വരുന്നതെന്ന് അമിത് ഷാ പറഞ്ഞു. കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ വരണം.

കേരളത്തിൽ സാക്ഷരത കൂടുതലാണ്. എന്നാൽ, ജോലി വേണമെങ്കിൽ ഗൾഫിലേക്ക് അടക്കം പോകണം. ലോക്സഭ തെരഞ്ഞെടുപ്പിൽ 2014ൽ എൻഡിഎയുടെ വോട്ട് ശതമാനം 14 ആയിരുന്നു 2019ൽ 16 ആയും 2024ൽ 20 ശതമാനവുമായി ഉയർന്നു. ഭാവിയിൽ കേരളം ബിജെപി ഭരിക്കുമെന്നതിൻറെ സൂചനയാണിത്. സ്മാർട്ട് സിറ്റി പദ്ധതി , കൊച്ചി മെട്രോ രണ്ടാം ഘട്ടം എന്നിവയടക്കം കൊച്ചിക്ക് വേണ്ടി നിരവധി വികസന പദ്ധതികൾക്ക് സാമ്പത്തിക സഹായങ്ങൾ കേന്ദ്രം നൽകുന്നുണ്ട്. ബിജെപിക്ക് മുന്നിൽ എല്ലാവരും തുല്യരാണ്. പ്രീണന രാഷ്ട്രീയമില്ല എന്നും അമിത് ഷാ പറഞ്ഞു.

Latest Stories

ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ‍്യത; വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും, എൽഡിഎഫിന്റെ ഒരു ഡസൻ മന്ത്രിമാർ തോൽക്കും: വി. ഡി. സതീശൻ

വാടാനപ്പള്ളിയിലും കിറ്റ് വിവാദം: ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഗോഡൗണിൽ നടൻ ദേവൻ

'അടുത്ത് വന്നാൽ അപ്പോൾ‌ ബ്ലൗസ് വലിച്ചുകീറണം,വകുപ്പ് ഏതാന്ന് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല; ഇങ്ങനെയൊരു ഉദാസീനതയും ഉഴപ്പും ഉണ്ടാകാൻ പാടില്ലായിരുന്നു: എം. എൻ. കാരശ്ശേരി

എന്തൊരു മണ്ടത്തരമാണ്, പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ഇത്രയും കോടിക്ക് വാങ്ങാൻ ഉപദേശിച്ചത് ആരാണ്: തുറന്നടിച്ച് എസ് ബദ്രിനാഥ്

ഗുണ്ടാ അസോസിയേഷൻ യോഗം; കൊല്ലത്തെ കെട്ടിടം സീല്‍ ചെയ്ത് പൊലീസ്

‘അദ്ദേഹത്തെ കിട്ടി' ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ് 15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയെന്ന് ട്രംപ്

താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക? അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടു വരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം; : പത്മജ വേണുഗോപാൽ

ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട; സുപ്രധാന നടപടിയുമായി ഗതാഗത മന്ത്രാലയം