'ഉളുപ്പുണ്ടെങ്കിൽ മന്ത്രി വാസവൻ രാജി വെക്കണം, ഹൈക്കോടതി പറഞ്ഞത് ബിജെപി ആദ്യം മുതൽ പറയുന്ന കാര്യം'; ശബരിമല സ്വർണക്കൊള്ളയിൽ രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി പറഞ്ഞത് ബിജെപി ആദ്യം മുതൽ പറയുന്ന കാര്യമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാലര കിലോ സ്വർണം ദേവസ്വം ബോർഡ് മുക്കിയെന്നും ഇത് വീഴ്ചയല്ല കൊള്ളയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വാസവൻ രാജിവെക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഹൈക്കോടതി പരാമർശത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ചാടിയിറങ്ങി ആർഎസ്എസിനെതിരെ പ്രതികരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ദേവസ്വം മന്ത്രിയോ ദേവസ്വം ബോർഡിനെ പറ്റിയോ ഒന്നും പറയാൻ മുഖ്യമന്ത്രിക്ക് സമയമില്ല. നുണ പറഞ്ഞ് ജനങ്ങളെ വിഭജിച്ച് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. 10 വർഷം എന്ത് ചെയ്തു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല എന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

സിപിഐഎം രാഷ്ട്രീയം തുടങ്ങുന്നത് വർഗ്ഗ സംഘർഷത്തിലൂടെയാണ്. മുഖ്യമന്ത്രി വർഗീയ സംഘർഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ നുണ പറഞ്ഞ് വിഭജിക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വാസവൻ രാജിവെക്കണം. ശബരിമലയിൽ മാത്രമല്ല ഗുരുവായൂർ ദേവസ്വം ബോർഡിലും 25 കോടി കാണാനില്ല. പിന്നിൽ വൻ ഗൂഢാലോചന നടക്കുന്നു. വർഗീയ രാഷ്ട്രീയം കളിക്കാൻ ഇനി ബിജെപി സമ്മതിക്കില്ല.

ദേവസ്വം ബോർഡ് ഇടപാടുകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രി എന്തിന് വർഗീയ വിഷം പരത്തുന്നു. എന്തുകൊണ്ടാണ് ഹിന്ദു അമ്പലങ്ങളിൽ മാത്രം ഇത്തരം കൊള്ള നടക്കുന്നത്. എന്തുകൊണ്ടാണ് ക്രിസ്ത്യൻ സ്കൂളുകളെ മാത്രം ഭീഷണിപ്പെടുത്താൻ നടക്കുന്നത്. നാടിൻറെ മതേതരത്വവും സമാധാനവും തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അല്ല. പിണറായി വിജയനും രാഹുൽ ഗാന്ധിയും എന്ത് കസർത്ത് ചെയ്താലും സമ്മതിക്കില്ല. ബിജെപിയുടേത് അവസരവാദ രാഷ്ട്രീയമല്ല. വിശ്വാസമാണ് പ്രധാനമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി