'നിയമനടപടികളിലേക്ക് കടക്കണമെങ്കിൽ അങ്ങനെ പോകും'; കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നുവെന്ന പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പ്രചാരണത്തിന് പിന്നാലെ പ്രതികരിച്ച് ഷാനിമോൾ ഉസ്മാൻ. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും നിയമനടപടികളിലേക്ക് കടക്കണമെങ്കിൽ അത്തരത്തിൽ കർശനമായി മുന്നോട്ട് പോകുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്. ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ്‌ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്ന് കോൺ​ഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളിൽ പറയുന്നത്.

കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്നു എന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഇ‌ടത് അനുകൂല സൈബർ പേജുകളിലടക്കമാണ് പ്രചാരണം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷാനിമോൾ ഉസ്മാന്റെ പിതാവ് മരണപ്പെട്ടത്. മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി പ്രചരിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം