'അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും, ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം'; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അഭിപ്രായം പറഞ്ഞ മുസ്ലീം ലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. മുസ്ലിം ലീഗിന് കോണ്‍ഗ്രസിലെ ചര്‍ച്ചകളെക്കുറിച്ച് അഭിപ്രായം പറയാന്‍ അവകാശമില്ലെന്ന് ഒരു നേതാവിനും പറയാനാകില്ലെന്ന് പറഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കുമെന്നും പരിഹാസവും ഉന്നയിച്ചു.

തനിക്ക് ഉള്‍പ്പെടെ മുസ്ലീം ലീഗില്‍ നിന്ന് ലഭിച്ച പിന്തുണ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം. അതില്‍ അസഹിഷ്ണുതയുടെ കാര്യമില്ല. അങ്ങനെ അസഹിഷ്ണുക പ്രകടിപ്പിക്കുന്നവരുടെ പാരമ്പര്യം എല്ലാവര്‍ക്കും അറിയാം. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും. ലീഗിനോട് അഭിപ്രായം പറയരുതെന്ന് പറയാന്‍ ഈ നേതാവിന് എന്താണ് അധികാരമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടില്‍ നിന്ന് വിജയിച്ചവരാണ്. താന്‍ കാസര്‍ഗോഡ് നിന്ന് ജയിച്ചയാളാണ്. കെ സുധാകരന്‍ കണ്ണൂരില്‍ നിന്നും ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ജയിച്ചവരാണ്. മുസ്ലീം ലീഗിന് അഭിപ്രായം പറയാനാകില്ലെന്ന് ഈ സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ലീഗിനും സാമുദായിക മതസംഘടകള്‍ക്കും മാധ്യമങ്ങള്‍ക്കും യുഡിഎഫ് ജയിക്കാന്‍ കാരണക്കാരായ ഓരോരുത്തര്‍ക്കും അഭിപ്രായം ഉണ്ടാകാം. അവരത് പറയാന്‍ തയ്യാറാകുമ്പോള്‍ അതില്‍ അസഹിഷ്ണുക പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി, കടുത്ത അമർഷവും വേദനയും ഉണ്ട്'; ടി സിദ്ദിഖ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്ക് ബോട്ടിന് തീപിടിച്ച് ഒരു മരണം; 17 പേരെ സാഹസികമായി രക്ഷപെടുത്തി

മുഖ്യമന്ത്രി ചര്‍ച്ച; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്, നേതാക്കൾക്ക് സമയം അനുവദിച്ചു

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി, ലക്ഷ്യം ആയുധങ്ങൾക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന് ഉറപ്പുവരുത്തൽ'; വെളിപ്പെടുത്തലുമായി ചൈന

കേരള മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കും; മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു, ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയും കെ സിക്ക്

വിജയ്‌യും തൃഷയും കല്യാണം കഴിക്കണം, മെഹന്തിയിൽ പങ്കെടുക്കാൻ ഞാനെത്തും; അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നാലോ എന്ന് തോന്നുന്നുണ്ട്: രാഖി സാവന്ത്

'ജനനായകനാകാൻ വിജയ്'; തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം നീങ്ങുന്നു, ടിവികെയ്ക്ക് VCK പിന്തുണ പ്രഖ്യാപിക്കും

'മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകും, ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ല'; കെ മുരളീധരൻ

ഐപിഎൽ ടീമുകൾക്ക് വമ്പൻ പണിയുമായി ബിസിസിഐ; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും