മലപ്പുറത്ത് മത്സരിക്കാന്‍ ജെപി നദ്ദ നേരിട്ട് ആവശ്യപ്പെട്ടതാണ്, അബ്ദുൾസലാം വിജയിച്ചാൽ മൂന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രി: ജമാൽ സിദ്ദീഖി

മലപ്പുറം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം. അബ്‌ദുൾസലാം വിജയിച്ചാൽ മൂന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയാകുമെന്ന് ന്യൂനപക്ഷമോർച്ച അഖിലേന്ത്യാ അധ്യക്ഷൻ ജമാൽ സിദ്ദീഖി. മലപ്പുറം പാർലമെന്റ് മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ.പി നദ്ദയും നരേന്ദ്രമോദിയും അബ്‌ദുൾസലാമിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നും ജെ.പി നദ്ദ നേരിട്ടാണ് അബ്‌ദുൾസലാമിനോട് മലപ്പുറത്തെ സ്ഥാനാർഥിയാകാൻ ആവശ്യപ്പെട്ടതെന്നും ജമാൽ സിദ്ദീഖി പറഞ്ഞു. അതേസമയം ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങളുടെ കൂടി സംരക്ഷണത്തിനാണ് കേന്ദ്രസർക്കാർ പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നതെന്നും ജമാൽ സിദ്ദീഖി പറഞ്ഞു.

സിഎഎ വിഷയം ഉയർത്തിക്കാട്ടി മുസ്ലിം വിഭാഗത്തിനിടയിൽ ഭീതി സൃഷ്ടിക്കാനാണ് ഇടത്-വലത് മുന്നണികൾ ശ്രമിക്കുന്നത്. ഇരുമുന്നണികളും പ്രചരിപ്പിക്കുന്നത് സിഎഎ. നിയമം ഇന്ത്യയിലെ മുസ്ലിങ്ങളെ പാകിസ്താനിലേക്ക് അയക്കുമെന്നാണ്. മറ്റു രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് നിയമം മൂലം സംരക്ഷണമുണ്ടാകുമെന്നും ജമാൽ സിദ്ദീഖി പറഞ്ഞു.

യുപിഎ സർക്കാരുകളുടെ കാലത്ത് ന്യൂനപക്ഷങ്ങൾ ഇന്ത്യയിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അവർക്ക് പൗരത്വം നൽകാൻ നമുക്കായിട്ടില്ലെന്നും ഈ നിയമം അതിനാണെന്നും ജമാൽ സിദ്ദീഖി വ്യക്തമാക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി രാജൻ കൺവെൻഷന് അധ്യക്ഷത വഹിച്ചു. അഡ്വ. വി.പി ശ്രീപത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. സി. വാസുദേവൻ, സന്തോഷ് കാളിയത്ത്, സുനിൽകുമാർ, രശ്മിൽ നാഥ്, കെ. രാമചന്ദ്രൻ, പ്രേമൻ, പി. ശിവദാസൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ