'ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ല'; കേരള കോണ്‍ഗ്രസ് എമ്മിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ പി ജെ ജോസഫ്

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം. യുഡിഎഫ് പ്രവേശനം അനിവാര്യമല്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. മുന്നണി മൊത്തത്തില്‍ ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.

യുഡിഎഫ് പ്രവേശനം എല്ലാവരും ചേര്‍ന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. മുന്നണി ഒറ്റക്കെട്ടായി നിന്നാല്‍ ജയിക്കും. കോട്ടയം ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും വിജയം വരിക്കാന്‍ കഴിയുമെന്നും പി ജെ ജോസഫ് പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

അടൂര്‍ പ്രകാശ് തന്നെ ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇടതുമുന്നണിയില്‍ തങ്ങള്‍ ഹാപ്പിയാണെന്നും യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. മുന്നണി മാറേണ്ട സാഹചര്യം ഇല്ലെന്നാണ് കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനെത്തിയപ്പോള്‍ ജോസ് കെ മാണി പ്രതികരിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ