'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

റാപ്പര്‍ വേടനെതിരെ കേസെടുത്ത് വനംവകുപ്പ്. ലഹരി കേസില്‍ പിടിയിലായ വേടന്റെ മാലയില്‍ കണ്ടെത്തിയ ലോക്കറ്റില്‍ പുലിപ്പല്ല് ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ പൊലീസ് ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും കണ്ടെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരു വടിവാളും വാക്കത്തിയുമാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍ ലഹരി കേസില്‍ പിടിയിലായ വേടനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുന്നതിനിടെ പൊലീസിന്റെ വേട്ടയാടലാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു ഉത്തരം. പിടിച്ചെടുത്ത ലഹരി മരുന്ന് തന്റേതാണെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ വേടന്റെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ആറ് ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും ഒമ്പത് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി വേടനെ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എല്ലാം പിന്നീട് വിശദീകരിക്കാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുലിപ്പല്ല് തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ചതാണെന്നായിരുന്നു വേടന്‍ പൊലീസിന് നല്‍കിയ മൊഴി. വേടനും സുഹൃത്തുക്കളും ഫ്‌ളാറ്റിലെത്തിയ രണ്ടുകാറുകള്‍ പോലീസ് സംഘം പരിശോധിച്ചിരുന്നു. എന്നാല്‍, വാഹനത്തില്‍നിന്ന് കാര്യമായൊന്നും കണ്ടെത്തിയിരുന്നില്ല. ഫ്‌ളാറ്റിലെ പരിശോധനയുടെ തുടര്‍ച്ചയായാണ് നടപടി.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ