'പുറത്തുവന്ന പട്ടികയുടെ ചിത്രം കണ്ടിട്ടില്ല, എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുക'; സന്ദീപ് വാര്യർ

മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനോടുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യർ. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല എന്ന് പറഞ്ഞ സന്ദീപ് വാര്യർ പിന്തുണ ആർക്കാണെന്നുള്ളത് പുറത്തു പറയാനില്ല എന്നും പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുകയെന്നും സന്ദീപ് വാര്യർ പറഞ്ഞു.

സാദിക്കലി ശിഹാബ് തങ്ങളെ പാണാക്കാടെത്തി കണ്ടശേഷമായിരുന്നു പ്രതികരണം. മുസ്‌ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള സമയത്താണ് കോൺഗ്രസിൽ വന്നത്. ഒരുപക്ഷെ മാറ്റിനിർത്തമായിരുന്ന എന്നെ ചേർത്ത് നിർത്തിയത് കോൺഗ്രസ് പാർട്ടിയാണ്. അന്ന് എന്നെ ചേർത്ത് പിടിച്ചത് ഇന്നും ചെയ്യുന്നുണ്ട്.

തങ്ങൾ എനിക്കായി തൃക്കരിപ്പൂരിൽ വന്ന് പ്രചാരണം നടത്തി. അതിന്റയെല്ലാം ഗുണം ലഭിച്ചിട്ടുണ്ട്. അതേസമയം മാത്യു കുഴൽനാടന്റെ ലീഗിനെതിരായ പ്രസ്താവന കണ്ടിട്ടില്ല എന്നും സന്ദീപ് വാര്യർ പറഞ്ഞു. അറ്റവും മൂലയും മുറിച്ചെടുത്ത് മാധ്യമങ്ങൾ വാർത്ത നൽകാറുണ്ട്. അതുകണ്ട് ചിലർക്ക് വിഷമം തോന്നിയിട്ടുണ്ടാകും. കോൺഗ്രസിൽ ഫ്ലക്സ്‌ ഉയർത്തുന്നതും പ്രകടനവും എല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നാൽ അതൊന്നും പരിധി കടക്കരുത് എന്നും സന്ദീപ് വാര്യർ പറഞ്ഞു.

Latest Stories

'സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം, സാങ്കേതികമായ തടസങ്ങള്‍ പറയാന്‍ സാധിക്കില്ല'; ബിനോയ് വിശ്വം

വി ഡി സതീശൻ അനുകൂല പ്രകടനം നടത്തി; ഇടുക്കിയിൽ നാല് പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്‌ത്‌ ഡിസിസി

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ 2 ബൈക്കും 3 കാറും ഇടിച്ചു തെറിപ്പിച്ചു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു, ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ

കുട്ടികളെ പരിഹസിക്കാനോ ഭയപെടുത്താനോ പാടില്ല; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്

ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് അധിക്ഷേപത്തിന് ഇരയായി; ഡിജിസിഎയ്ക്കും ഇന്‍ഡിഗോയ്ക്കും ഉൾപ്പെടെ പരാതി നൽകി മഹുവ മൊയ്ത്ര

ഗൾഫ് മേഖലയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം

47 എംഎൽഎമാരും പിന്തുണച്ചത് കെസിയെ, പിന്തുണച്ചവരിൽ സണ്ണി ജോസഫും സന്ദീപ് വാര്യരും വരെ; സതീശനൊപ്പം 6 പേർ മാത്രമെന്ന് റിപ്പോർട്ട്

തമിഴകത്ത് പൊളിറ്റിക്കൽ ത്രില്ലർ; ഡിഎംകെയും എഐഡിഎംകെയും ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ നീക്കം നടത്തിയാൽ മുഴുവൻ എംഎൽഎമാരും രാജിവെക്കുമെന്ന് ടിവികെ

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത