പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന് ആവര്‍ത്തിച്ച് സിപിഐ. സിപിഐക്ക് അര്‍ഹതപ്പെട്ടതാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോട്ടയത്ത് പറഞ്ഞു. ഇതില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സിപിഐഎമ്മുമായി എല്ലാം ആലോചിച്ചിട്ടുണ്ട്. ഇതിനെ ചൊല്ലി സിപിഐ സിപിഐഎമ്മുമായി വഴിപിരിയില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തണമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.