'അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒറ്റയ്ക്ക് പോകുമെന്ന് കരുതുന്നില്ല, പിടിക്കപ്പെട്ടപ്പോൾ നേതൃത്വം തള്ളി പറഞ്ഞു'; എളമരം കരീം

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അർധരാത്രിയിൽ പിവി അൻവറിനെ വീട്ടിലെത്തി കണ്ടതിൽ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. രാഹുൽ മാങ്കൂട്ടത്തിൽ ഒറ്റയ്ക്ക് പോയി അങ്ങനെ സംസാരിക്കുമെന്ന് കരുതുന്നില്ല. പിടിക്കപ്പെട്ടപ്പോൾ നേതൃത്വം തള്ളി പറയുന്നതാണെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എളമരം കരീം പറഞ്ഞു. പിവി അൻവർ മത്സരിക്കുന്നത് എൽഡിഎഫിനെ ബാധിക്കില്ല. അൻവർ മത്സരിക്കുന്നതുകൊണ്ട് എൽഡിഎഫിന് കൂടുതൽ അനുകൂല സാഹചര്യമാണ് ഉണ്ടാവുക. ഇക്കാരണത്താൽ ഒറ്റവോട്ട് പോലും എൽഡിഎഫിന് നഷ്ടപ്പെടില്ലെന്നും എളമരം കരീം പറഞ്ഞു.

‘എം സ്വരാജ് പ്രകൃതി ദുരന്തസമയത്ത് ഇടപെട്ടില്ലായെന്നത് പച്ചക്കള്ളമാണ്. മറ്റൊരു മണ്ഡലത്തിലെ എംഎൽഎ ആയിട്ട് പോലും സ്വരാജ് വന്നുവെന്ന് അൻവറിന്റെ തന്നെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്’, എന്നും എളമരം കരീം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ അന്തർധാരയുണ്ടെന്ന് പറഞ്ഞാൽ ലോകത്തിലെ ആരും വിശ്വസിക്കില്ലെന്നും എളമരം കരീം ചൂണ്ടിക്കാണിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ