‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താല്പര്യമില്ല, നേതൃത്വം കൊടുക്കാനാണ് ആഗ്രഹം'; കെ മുരളീധരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താൽപര്യമെന്നും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കെ മുരളീധരന്‍ പറഞ്ഞു. ബാക്കിയെല്ലാം പാര്‍ട്ടി പറയുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ ഗുരുവായൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രമാണെന്നും താൻ ഗുരുവായൂരപ്പന്റെ ഭകതനാണെന്നും കെ മുരളീധരൻ പറഞ്ഞു.

‘തിരുവനന്തപുരത്തു നിന്ന് പ്രവര്‍ത്തിക്കാനാണ് താല്പര്യം. നിയമസഭാ തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനാണ് താല്പര്യം. മത്സരിക്കാന്‍ ആഗ്രഹമില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജനുവരിയില്‍ മാത്രമേ ആരംഭിക്കൂ. ബാക്കിയെല്ലാം പാര്‍ട്ടി പറയും പോലെ എന്നും മുരളീധരന്‍ പറഞ്ഞു. ഞാന്‍ നിലവില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വത്തെ സഹായിക്കുകയാണ് എന്നും കെ മുരളീധരൻ വ്യക്തമാക്കി.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി