കേരളത്തിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് അറിയാം; കര്‍ശന നടപടി സ്വീകരിക്കും; ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ വിളിച്ച് പ്രധാനമന്ത്രി

കേരളത്തിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ കൈവശമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഇതില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.

ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഡോ. ടി.എന്‍.സരസുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥികളെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് ആശംസകളും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ വിളി കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് എത്തിയത്.

ഈ സംഭാഷണത്തിനിടെയാണ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് സരസു ്രപധാനമന്ത്രിയോട് പറഞ്ഞത്. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇത്തരം ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് മോദി അറിയിച്ചതായി സരസു പറയുന്നു.

പാലക്കാട് വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പലായിരിക്കെ നേരിട്ട എസ്എഫ്‌ഐയുടെ അക്രമങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറ്റു കാര്യങ്ങളെക്കുറിച്ചും സരസുവിനോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. വിക്ടോറിയ കോളജില്‍ സരവു പ്രിന്‍സിപ്പലായിരിക്കെ 2016 മാര്‍ച്ചില്‍ വിരമിക്കുന്ന സമയത്ത്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് മുറ്റത്തു കുഴിമാടം നിര്‍മിച്ചു യാത്രയയപ്പു നല്‍കിയ സംഭവം വിവാദമായിരുന്നു. ആലത്തൂരില്‍ ബിജെപി ഈ വിഷയവും ചര്‍ച്ചയാക്കിയിട്ടുണ്ട്.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും