വിനായകനെ പൂട്ടാന്‍ ഉറപ്പിച്ച് ഹൈദരാബാദ് പൊലീസ്; നടന്‍ മദ്യലഹരിയിലെന്ന് ഉദ്യോഗസ്ഥര്‍; എയര്‍പോര്‍ട്ടിലെ വാക്കുതര്‍ക്കം താരത്തിന് കുരുക്കാകുമോ?

നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വിനായകനെ പൊലീസിന് കൈമാറിയത്.

അതേസമയം എന്തിനാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ലെന്നും വിമാനത്താവളത്തിലെ മുറിയിലേക്ക് കൊണ്ടുപോയി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചതായും വിനായകന്‍ പറഞ്ഞു. സംഭവങ്ങള്‍ക്ക് തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ടെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിനായകന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വിനായകനെ കയ്യേറ്റം ചെയ്തത്. കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ