മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്: മയക്കുമരുന്ന് നൽകി ലൈംഗിക പീഡനം, ഒരു യുവതി കൂടി അറസ്റ്റിൽ; പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റ്

കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരു യുവതി കൂടി കസ്റ്റഡിയിൽ. പൊന്നാനി സ്വദേശിനി മഞ്ജിമയാണ് പിടിയിലായത്. കേസിൽ ഇതുവരെ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇനിയും അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

കേസിൽ ഇന്നലെ ഇന്ദു, അലീന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന വിദേശത്തെത്തിച്ച് പലർക്കായി കാഴ്ച്ചവെച്ചുവെന്ന് പൊലീസ് പറഞ്ഞിരുന്നു. പിടിയിലായ അലീന മുൻപും ക്രിമിനൽ കേസിൽ അറസ്റ്റിലായിട്ടുണ്ട്. അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

നിലവിൽ മരട് പൊലീസിന് മൂന്ന് പരാതികളാണ് ലഭിച്ചത്. മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ഒന്നാംപ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. സംഭവത്തിന് പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റുണ്ടെന്നാണ് പൊലീസ് പറയുന്നത്. റാക്കറ്റിലെ കണ്ണികൾ കൂടുതലും സ്ത്രീകളാണ്. വിദേശത്തുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മികച്ച വരുമാനമുള്ള മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിൽ എത്തിക്കും. വിമാനത്താവളത്തിൽ നിന്ന് യുവതികളെ ഹോട്ടൽ മുറിയിലേക്കാവും കൊണ്ടുപോവുക. മയക്കുമരുന്ന് നൽകി പീഡിപ്പിക്കും. ബോധരഹിതരായാൽ പലർക്കും കാഴ്ചവെയ്ക്കും. പിന്നീട് മൊബൈലിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ കാണിച്ച് ക്രൂരമർദ്ദനവും ഭീഷണിയും തുടരുമെന്നും പരാതിയിൽ പറയുന്നു.

Latest Stories

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാർശ ഡിജിപി ആഭ്യന്തര വകുപ്പിന് കൈമാറി

മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനം; 10 വർഷത്തിന് ശേഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു

പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന തന്നെ; കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്

കുതിച്ച് സ്വർണവില; പവന് ഒറ്റയടിക്ക് 600 രൂപ വർധിച്ചു; ഇന്നത്തെ നിരക്ക് അറിയാം

'ഓരോരുത്തർക്കും ഓരോ ശൈലി, സിപിഐഎമ്മിന്റെ സീറ്റ് കുറവും നായനാർ ശൈലിയും തമ്മിൽ ബന്ധമില്ല'; പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് കെ കെ ശൈലജ

'ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്ക് അയക്കുന്നവർക്ക് 558 കോടി പാരിതോഷികം'; പുതിയ നീക്കവുമായി ഇറാൻ

'തിരഞ്ഞെടുപ്പിന് മികച്ച നേതൃത്വം നല്‍കാന്‍ കഴിഞ്ഞില്ല, സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം'; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; പെട്രോളുമായി യുവതി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന്; തീപിടിത്തം ആസൂത്രിതമെന്ന് കണ്ടെത്തൽ

സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കണം, വിഡിഎസ് സര്‍ക്കാര്‍ 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും; ഡോ.കെ എം ചന്ദ്രശേഖർ അധ്യക്ഷനായി സമിതിയെ വച്ചു

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വർധനവ്; പെട്രോള്‍ ലിറ്ററിന് 86 പൈസയും ഡീസല്‍ ലിറ്ററിന് 83 പൈസയും കൂട്ടി