തോക്ക്, പതിനായിരത്തിലേറെ ഡിറ്റനേറ്ററുകള്‍, 2600 സ്റ്റിക്ക്, 3350 മീറ്റര്‍ തിരി; ഈരാറ്റുപേട്ടയില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; പ്രതിഷേധവുമായി നാട്ടുകാര്‍

ഈരാറ്റുപേട്ടയില്‍ നിന്നും ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക്, നോണ്‍ ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍, തോക്ക് ഉള്‍പ്പെടെയുള്ള വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. നടക്കല്‍ കുഴിവേലില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗോഡൗണില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

പതിനായിരത്തിലേറെ ഡിറ്റനേറ്ററുകള്‍, 2600 സ്റ്റിക്ക്, 3350 മീറ്റര്‍ തിരി എന്നിവയും ഒരു എയര്‍ റൈഫിളും ഗോഡൗണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ശിബിലി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കല്‍ സ്വദേശി മുഹമ്മദ് ഫാസിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ശിബിലിക്ക് സ്ഫോടക വസ്തു നല്‍കിയത് ഫാസിലാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളുമായി ഈരാറ്റുപേട്ട സ്വദേശി ഷിബിലിയെ കട്ടപ്പനയില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈരാറ്റുപേട്ട നടക്കല്‍ കുഴിവേലില്‍ റോഡിലെ ഗോഡൗണില്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതായി വിവരം ലഭിച്ചത്.

ഷിബിലിയും കൂട്ടാളിയുമാണ് ഈ കെട്ടിടം വാടകക്ക് എടുത്തിരുന്നത്. വണ്ടന്‍മേട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഷിബിലിയുടെ ജീപ്പില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെടുത്തത്. ജനവാസ കേന്ദ്രത്തില്‍ നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ശേഖരം കണ്ടെത്തിയ കെട്ടിടത്തിലും ചുറ്റുവട്ടത്തുമായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം