ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

ആലപ്പുഴ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ഗര്‍ഡര്‍ നിലംപതിച്ചു. തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകള്‍ അഴിച്ചു മാറ്റുന്നതിനിടയിലാണ് നിലം പതിച്ചത്. തുറവൂര്‍ ജംക്ഷനില്‍ ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ആളപായമില്ല. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.

കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ക്ക് താങ്ങായി താല്‍ക്കാലികമായി സ്ഥാപിച്ച ബീമുകള്‍ക്ക് 80 ടണ്‍ ഭാരമാണ് ഉള്ളത്. ബീമുകള്‍ ഇറക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇതുമൂലം ദേശീയപാതയില്‍ തുറവൂര്‍ ജംക്ഷന്‍ ഗതാഗത കുരുക്കിലായി. പിന്നീട് വലിയ ക്രെയിനുകളെത്തിച്ച് ഇത് ഉയര്‍ത്തി മാറ്റിയ ശേഷമാണ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.

ആളപായമില്ലെങ്കിലും ബിമുകള്‍ പതിച്ചത് ദേശീയ പാതയ്ക്ക് കുറുകെയായതിനാല്‍ ഒന്നര മണിക്കൂറോളം ഇവിടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ബീമുകള്‍ കൊണ്ടുപോകാനായി തൂണിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന പുള്ളര്‍ ലോറി തകര്‍ന്നു. വേറെ സ്ഥലത്തുവെച്ച് പണിഞ്ഞുകൊണ്ട് വരുന്ന ഗര്‍ഡര്‍ പാലത്തില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിലംപതിച്ചത്. ഇരുമ്പ് റോപ്പ് ഇരുമ്പ് റോപ്പ് പൊട്ടിയതാണ് 80 ടണ്‍ ഭാരവും 24 മീറ്റര്‍ നീളവുമുള്ള ഗര്‍ഡര്‍ താഴെ വീഴാന്‍ കാരണം.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി