തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശരീര അവശിഷ്ടങ്ങള്‍ മോഷണം പോയി; പൊലീസ് അന്വേഷണത്തില്‍ വമ്പന്‍ ട്വിസ്റ്റ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ശരീര അവശിഷ്ടങ്ങള്‍ മോഷണം പോയി. ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്ക്ക് അയക്കാന്‍ മാറ്റിവച്ചിരുന്ന ശരീര ഭാഗങ്ങളാണ് മോഷണം പോയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പത്തോളജി ലാബിന് സമീപം സൂക്ഷിച്ചിരുന്ന ശരീര അവയവങ്ങളാണ് കാണാതായത്.

ശനിയാഴ്ച രാവിലെയോടെ ആംബുലന്‍സ് ഡ്രൈവറും അറ്റന്ററും അവയവങ്ങള്‍ പത്തോളജി ലാബിന് സമീപം വച്ച് മടങ്ങി. തിരികെ വന്ന ജീവനക്കാര്‍ അവയവങ്ങള്‍ കാണാതായതോടെ മോഷണം നടന്നതായി മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലാബിന് ചുറ്റും അലഞ്ഞുതിരിഞ്ഞ് നടന്ന ആക്രിക്കാരനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് മോഷണം പോയ അവയവങ്ങള്‍ പൊലീസ് കണ്ടെത്തി. വിലയേറിയ വസ്തുവാണെന്ന് കരുതിയാണ് ഇയാള്‍ അവയവങ്ങള്‍ മോഷ്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ കൃത്യമായ വിവരം അറിയാന്‍ സാധിക്കുളളൂവെന്നും പൊലീസ് പറയുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ