'വീണ്ടും അധികാരത്തിൽ വരുന്നതിൽ പരിഭ്രാന്തി, ഇടതുപക്ഷത്തെ എതിർക്കുന്നവർ ഹീറോയും അല്ലാത്തവർ വില്ലൻമാരുമാകുന്നു'; മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

മാധ്യമങ്ങൾക്ക് നേരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഇതിൽ ചില മാധ്യമങ്ങൾക്ക് പരിഭ്രാന്തിയുണ്ട്. അവർ അധാർമികതയുടെ ഏതറ്റം വരെയും പോകുന്നു. ഇടതുപക്ഷത്തെ എതിർക്കുന്നവർ ഹീറോ. ഇടതു പക്ഷത്തെ അനുകൂലിക്കുന്നവർ വില്ലൻമാർ. ഇതാണ് ചില മാധ്യമങ്ങളുടെ നിലപാടെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കളമശ്ശേരി പോളിടെക്നിക്കിൽ ലഹരി മരുന്ന് പിടിച്ച സംഭവം ഇതിന് ഉദാഹരണമാണ്. ആ സംഭവത്തിന് ചില മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ നറേറ്റീവ് നൽകിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇടതുപക്ഷം ആണെങ്കിൽ ആക്രമണം, ഇടതുപക്ഷം അല്ലെങ്കിൽ ആക്രമണം ഇല്ല. മാധ്യമങ്ങൾ കുട്ടികളുടെ രാഷ്ട്രീയം അന്വേഷിച്ചു നടന്നു. ഒരു വിദ്യാർത്ഥിയുടെ രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചു.

പിന്നീട് കേസിലെ പ്രതികൾ ഇടതുപക്ഷം അല്ലെങ്കിൽ ആക്രമണം വേണ്ട എന്ന നിലപാട് സ്വീകരിച്ചുവെന്നും പിണറായി പറഞ്ഞു. വാളയാർ കേസിലും കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ ചിലർ ശ്രമിച്ചുവെന്നും പിണറായി കൂട്ടിച്ചേർത്തു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ