കേരളത്തിലെ പല സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ട്: ഫാത്തിമ തഹ്‌ലിയ

കർണാടകയിൽ മാത്രമല്ല കേരളത്തിലെ പല സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ടെന്ന് എം എസ് എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂളുകളിൽ മാത്രമല്ല, സർക്കാർ ശമ്പളം നൽകുന്ന പല എയ്ഡഡ് സ്കൂളുകളിലും ഹിജാബ് ധരിച്ച് ക്ലാസ്സിൽ ഇരിക്കാൻ അനുവാദമില്ലെന്ന് ഫാത്തിമ തഹ്‌ലിയ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല, കർണാടകയിൽ മാത്രമല്ല കേരളത്തിലെ പല സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂളുകളിൽ മാത്രമല്ല, സർക്കാർ ശമ്പളം നൽകുന്ന പല എയ്ഡഡ് സ്കൂളുകളിലും ഹിജാബ് ധരിച്ച് ക്ലാസ്സിൽ ഇരിക്കാൻ അനുവാദമില്ല. ഹിജാബ് നിരോധിച്ചിട്ടുണ്ട് എന്ന ഒറ്റക്കാരണത്താൽ പല മികച്ച എയ്ഡഡ് സ്കൂളുകളിലും അഡ്മിഷൻ എടുക്കാതെ താരതമ്യേന അടിസ്ഥാന സൗകര്യങ്ങൾ കുറവായ സ്കൂളുകളിൽ അഡ്മിഷൻ എടുക്കേണ്ടി വന്ന മുസ്‌ലിം വിദ്യാർഥിനികളെ എനിക്ക് നേരിട്ടറിയാം. ഇതു സംബന്ധമായ വിവരശേഖരണം ഞാൻ ഹരിതയുടെ പ്രസിഡണ്ട് ആയിരുന്ന കാലത്ത് നടത്തിയിട്ടുണ്ട്. കർണാടകയിലെ പെൺകുട്ടികൾക്ക് കേരളത്തിലിരുന്ന് പിന്തുണ നൽകാൻ ഭരണാധികാരികൾക്ക് എളുപ്പമാണ്. കേരളത്തിലെ പല എയ്ഡഡ് സ്കൂളുകളിലുമുള്ള ഹിജാബ് നിരോധനം എടുത്തു കളഞ്ഞാണ് കേരളത്തിലെ ഭരണാധികാരികൾ ഭരണഘടനാ അവകാശത്തോട് കൂറ് പുലർത്തേണ്ടത്. കേവലം അഭിവാദ്യമർപ്പിക്കലോ പിന്തുണ നൽകലോ അല്ല ശക്തമായ ഭരണ നടപടികളാണ് നമുക്ക് ആവശ്യം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ