കോടതിയെ കബളിപ്പിച്ചാണ് ഇബ്രാഹിംകുഞ്ഞ് ജാമ്യം നേടിയതെന്ന് സംശയിക്കുന്നതായി ഹൈക്കോടതി

പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാൻ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി ഗുരുതര ആരോഗ്യപ്രശ്നം പറഞ്ഞ് ജാമ്യം നേടിയ ആളെ പിന്നീട് പൊതുപരിപാടികളിൽ കണ്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വി.കെ.ഇബ്രാഹിംകുഞ്ഞിന് ഇളവു നൽകരുതെന്ന് സർക്കാരും കോടതിയോട് ആവശ്യപ്പെട്ടു. കോടതി നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമര്‍പ്പിച്ച ഹർജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചു.

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചത് എറണാകുളം ജില്ല വിട്ട് പോകരുതെന്നടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയായിരുന്നു. എന്നാല്‍ മലപ്പുറം മമ്പ്രം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ കീഴ്ക്കോടതിയില്‍ നിന്നും ഇബ്രാഹിം കുഞ്ഞ് അനുമതി തേടുകയും ഇതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പാണാക്കാടെത്തുകയും ചെയ്തത് വിവാദമായിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ പള്ളികളില്‍ പ്രാർത്ഥന നടത്താൻ യാത്രക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹർജി പരിഗണിക്കവേ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതി കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസിൽ ആരോപണ വിധേയനാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ആരോഗ്യസ്ഥിതി മോശമാണെന്ന് പരിഗണിച്ച് അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അറസ്റ്റിലായതിനു പിന്നാലെ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. കഴിഞ്ഞ നവംബർ‌‍ 18നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തത്.

Latest Stories

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്