പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കാൻ എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയെന്ന് ഹൈക്കോടതി;

പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി. മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ച ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.

41കാരനായ മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നൃത്ത പഠനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കേസിൽ അതിജീവിതയുടെ പ്രായം 18 വയസ്സിൽ താഴെയാണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ എസ്‌എസ്എൽസി ബുക്ക്, സ്കൂൾ അഡ്മിഷൻ രജിസ്റ്റർ എന്നിവ മതിയായ തെളിവ് അല്ലെന്നായിരുന്നു പ്രതിയുടെ വാദം.

എന്നാൽ എസ്‌എസ്എൽസി സർട്ടിഫിക്കറ്റ് കുട്ടിയുടെ പ്രായം തെളിയിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള രേഖയാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതായും കോടതി ചൂണ്ടിക്കാണിച്ചു. കുട്ടിയുടെ പ്രായം പതിനെട്ടിൽ താഴെയായിരുന്നതിനാൽ ഉഭയസമ്മത പ്രകാരം ഉണ്ടായ ബന്ധമാണെന്ന വാദത്തിന് ഒരു പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.

Latest Stories

സലിം കുമാറുമായി ഉണ്ടായിരുന്നത് വളരെ അടുത്ത വ്യക്തി ബന്ധം; രാഷ്ട്രീയ ബോധ്യങ്ങളിൽ അഭിമാനം കൊണ്ടിരുന്ന ഉറച്ച കോൺഗ്രസുകാരൻ: രമേശ് ചെന്നിത്തല

'സമീപ രാജ്യങ്ങളേക്കാൾ കുറവ് ഇന്ത്യയിൽ', പ്രതിസന്ധിയില്ല; ഇന്ധനവില വർധനയിൽ ന്യായീകരണവുമായി കേന്ദ്രം

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയില്‍, 134 രേഖകള്‍ വേണമെന്ന് ആവശ്യം

'ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കും'; സലിം കുമാറിന്റെ വേർപാടിൽ അനുശോചിച്ച് സുരേഷ് ഗോപി

പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടി

സംസ്ഥാനത്ത് ശക്തമായ മഴ; തൃശ്ശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി; സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ വ്യക്തത ആവശ്യപ്പെട്ട് കത്ത്

'അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്, എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍'; സലിംകുമാറിന്റെ വേർപാടിൽ അനുസ്മരിച്ച് മുഖ്യമന്ത്രി

മലയാളത്തിന്റെ സലിം കുമാറിന് വിട; സംസ്‌കാരം വൈകിട്ട് പറവൂരില്‍, ഉച്ചവരെ പൊതുദര്‍ശനം

തീമഴ പെയ്യുന്ന കാലം: കാലാവസ്ഥാ വ്യതിയാനവും നിർബന്ധിത കുടിയേറ്റവും – ഇന്ത്യയ്ക്ക് അടിയന്തരമായി ഒരു Heat Resilience Protocol വേണ്ടത് എന്തുകൊണ്ട്?