കേരള വർമ്മ തിരഞ്ഞെടുപ്പ് വിവാദം; ഇടക്കാല ഉത്തരവ് നൽകാനാകില്ലെന്ന് ഹൈക്കോടതി, തിരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

കേരള വർമ്മ തിരഞ്ഞെടുപ്പ് വിവാദത്തിൽ ഇടക്കാല ഉത്തരവ് നൽകാനാകില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ രേഖകൾ ഹാജരാക്കാൻ കോടതി റിട്ടേണിങ് ഓഫീസർക്ക് നിർദേശം നൽകി. കേരള വർമ്മ കോളേജിലെ എസ്എഫ്ഐയുടെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. കെഎസ്‌യു ചെയർമാൻ സ്ഥാനാർഥി ശ്രീകുട്ടന്റെ ഹർജി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.

തിരഞ്ഞെടുപ്പിലെ വിജയി എസ്എഫ്ഐയുടെ അനിരുദ്ധൻ ചെയർമാനായി ചുമതല നിൽക്കുന്നതിൽ തടസമില്ലെന്നും എന്നാൽ അത് കോടതിയുടെ അന്തിമ ഉത്തരവിന് വിധ്യമായിരിക്കുമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. പ്രിൻസിപ്പലിനെയും കോളേജ് മാനേജരെയും കേസിൽ കക്ഷി ചേർക്കണമെന്നും കോടതി പറഞ്ഞു. ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും വ്യാഴാഴ്ച കോടതി വിധി പറയുന്നത്.

മാനദണ്ഡങ്ങൾ ലംഘിച്ചാണ് തിരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗ് നടത്തിയതെന്നും റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ര്‍ജിയിൽ കെഎസ് യു സ്ഥാനാര്‍ത്ഥി ആരോപിച്ചിരുന്നു.

അതേസമയം കേരളവർമ കോളേജിൽ വീണ്ടും യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്ക് കെഎസ്‌യു ഇന്ന് മാർച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ