സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കി ഹൈക്കോടതി; അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. പണിമുടക്ക് വിലക്കി ഇന്നുതന്നെ ഇടക്കാല ഉത്തരവ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ ഡയസ്‌നോന്‍ പ്രഖ്യാപിക്കാത്തതിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയായി കണക്കാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ഹര്‍ജിയില്‍ പറയുന്നു. നിയമവിരുദ്ധമായ ഇത്തരം നടപടി തടയണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

സര്‍വ്വീസ് റൂള്‍ പ്രകാരം ജീവനക്കാരുടെ പണിമുടക്ക് തടയുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അടിയന്തിര ഉത്തരവ് പുറപ്പെടുവിക്കണെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

നേരത്തെയും സമാനമായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. എന്നാല്‍ ആ ദിവസത്തെ ശമ്പളം നല്‍കരുതെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും, ഇതില്‍ കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി