സര്‍ക്കാരിന് തിരിച്ചടി; കോതമംഗലം പള്ളിത്തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി

ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട, ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെയും യാക്കോബായ സഭയുടെയും ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്ക് അനുസൃതമായാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. ജില്ലാ ഭരണകൂടം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കോടതി വിധി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. പള്ളി ഏറ്റെടുക്കാനുള്ള  നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണം.  ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന് നിർദേശിക്കാൻ കോടതികൾക്ക് അധികാരമുണ്ട്. 1934-ലെ ഭരണഘടന അനുസരിച്ച്  കോതമംഗലം പള്ളി ഭരണം നിര്‍വ്വഹിക്കപ്പെടണമെന്നും ഹൈക്കോടതി പറഞ്ഞു.

സുപ്രീം കോടതി വിധിക്ക് എതിരാണ്  സിംഗിൾ ബെഞ്ച്   വിധി എന്ന സർക്കാർ വാദം  കോടതി തള്ളി. ഓർത്തഡോക്സ്‌ വികാരിക്ക് യോഗ്യത ഇല്ലെന്ന വാദത്തിലും കഴമ്പില്ലെന്ന് കോടതി പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ