ലൈംഗികാതിക്രമ കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി ഹൈക്കോടതി; കുറ്റവിമുക്തനാക്കപ്പെടുന്ന രണ്ടാമത്തെ കേസ്

ലൈംഗികാതിക്രമ കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേരള വനം വകുപ്പില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടു. വിചാരണ കോടതി മുന്‍മന്ത്രിയെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ച കേസിലാണ് ഹൈക്കോടതി ഇപ്പോള്‍ കുറ്റവിമുക്തനാക്കിയിരുന്നത്.

ശിക്ഷയ്‌ക്കെതിരെ നാടാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന സമാന വിധത്തിലുള്ള കേസില്‍ നീലലോഹിതദാസന്‍ നാടാരെ 2008ല്‍ അതിവേഗ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഐഎഎസ് – വനംവകുപ്പിലെ ഉദ്യോഗസ്ഥ എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥര്‍ പരാതിക്കാരായ കേസുകളിലാണ് വിചാരണ കോടതി ശിക്ഷ വിധിക്കുകയും പിന്നീട് കാലം കഴിയുമ്പോള്‍ അപ്പീല്‍ കോടതികള്‍ കുറ്റവിമുക്തനാക്കുകയും ചെയ്തിരിക്കുന്നത്.

നീലലോഹിതദാസന്‍ നാടാര്‍ വനം മന്ത്രിയായിരുന്ന കാലത്താണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയ നിലവിലെ കേസ്. 1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം. വനം മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരം ഔദ്യോഗിക ചര്‍ച്ചയ്ക്കായി കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്ഥയെ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പര്‍ മുറിയില്‍ വച്ച് കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഈ സംഭവത്തിന് ശേഷം ഉടന്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ തന്നേ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കിയതോടെയാണ് വനംവകുപ്പിലെ ഉദ്യോഗസ്ഥയും വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി കാണിച്ച് പൊലീസില്‍ തന്നെ പരാതി നല്‍കിയത്. വനംവകുപ്പിലെ ഉദ്യോഗസ്ഥ ഡിജിപിക്ക് പരാതി നല്‍കുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.

രഹസ്യവിചാരണ നടന്ന കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (നാല്) കോടതി നീലലോഹിതദാസന്‍ നാടാരെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. അപ്പീല്‍ നല്‍കുന്നതിനായി, ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരു മാസത്തേക്ക് മാറ്റിവച്ചിരുന്നു. തുടര്‍ന്ന് നീലലോഹിതദാസന്‍ നാടാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വനം മാഫിയയാണ് തനിക്കെതിരെയുള്ള കേസിനു പിന്നിലെന്നായിരുന്നു നീലലോഹിതദാസന്‍ നാടാര്‍ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചത്. നിലവില്‍ ആര്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറിമാരിലൊരാളാണ് നീലലോഹിതദാസന്‍ നാടാര്‍.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന സമാന വിധത്തിലുള്ള കേസില്‍ നീലലോഹിതദാസന്‍ നാടാരെ 2008ല്‍ അതിവേഗ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കീഴ്‌ക്കോടതി വിധിച്ച മൂന്നു മാസം തടവും 50,000 രൂപ പിഴയും റദ്ദാക്കിക്കൊണ്ടായിരുന്നു നീലനെ കുറ്റവിമുക്തനാക്കിയത്. ഇടതു സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ഐഎഎസ് ഉദ്യോഗസ്ഥയെ നിയമസഭാ മന്ദിരത്തിലെ മുറിയില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.

Latest Stories

അമ്പട കേമാ സഞ്ജു കുട്ടാ; ഐപിഎൽ റൺ വേട്ടക്കാരിൽ രോഹിത്തിനെയും കോഹ്‍ലിയെയും പിന്തള്ളി സഞ്ജു സാംസൺ

വീണ്ടും പച്ചപിടിക്കാതെ ഗ്രീൻ; നൈറ്റ് റൈഡേഴ്സിന്റെ 25 കോടിയുടെ മുതലിനെ പുറത്താക്കണമെന്ന് ആരാധകർ

നിതിൻ രാജിന്റെ മരണം: ഒളിവിലായ ഡോ.റാമിനെയും സംഗീതയെയും പിടികൂടാനാകാതെ പോലീസ്; മുൻ‌കൂർ ജാമ്യത്തിന് ശ്രമം

'വീ ഓൾ ലവ് യു'; വെടിനിർത്തലിന് ശേഷം ആദ്യമായി സംസാരിച്ച് ട്രംപും മോദിയും

യുദ്ധം ഉടൻ അവസാനിക്കും, ഇറാനുമായുള്ള ചർച്ച രണ്ട് ദിവസത്തിനകം: ഡൊണാൾഡ് ട്രംപ്

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും