ഭര്‍തൃപിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, മലപ്പുറത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് കുടുബം

മലപ്പുറം തിരൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ആലത്തിയൂര്‍ നടുവിലപ്പറമ്പില്‍ ലബീബ(24)യെയാണ് തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ഹര്‍ഷാദും ഇയാളുടെ പിതാവ് മുസ്തഫയും ലബീബയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഭര്‍ത്താവും ഭര്‍തൃപിതാവും മാനസികമായും ശാരീരികമായും ലബീബയെ പീഡിപ്പിച്ചിരുന്നു. ഭര്‍തൃ പിതാവ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി മകള്‍ തന്നോടും അനിയത്തിയോടും പറഞ്ഞിരുന്നുവെന്ന് ലബീബയുടെ മാതാവ് പറഞ്ഞു. പലപ്പോഴും ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

നാല് മാസം മുമ്പായിരുന്നു ബീരാഞ്ചിറ ചെറിയ പറപ്പൂരില്‍ കല്‍പറമ്പില്‍ മുസ്തഫയുടെ മകന്‍ ഹര്‍ഷാദിന്റെയും ലബീബയുടേയും വിവാഹം. ഹര്‍ഷാദിന്റെ സഹോദരന്റെ ഭാര്യയായിരുന്നു ലബീബ. സഹോദരന്റെ മരണ ശേഷം ലബീബയെ ഹര്‍ഷാദ് വിവാഹം ചെയ്യുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ലബീബയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്.

ഭര്‍തൃ വീട്ടുകാരുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ലബീബ ആലത്തിയൂരിലെ സ്വന്തം വീട്ടിലേക്ക് തിരികെ പോയിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭര്‍തൃപിതാവ് മുസ്തഫ വന്ന് ലബീബയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പോകാന്‍ തയ്യാറാകാതിരുന്നതോടെ മുസ്്തഫ മകനെ കൊണ്ടുപോവുകയും പിന്നീട് കുട്ടി ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞ് ലബീബയെ വരുത്തിക്കുകയുമായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന ഉറപ്പിലാണ്് തിരികെ കൊണ്ടുപോയത്.

തിങ്കളാഴ്ച കാലത്ത് മകള്‍ ബാത്ത് റൂമില്‍ വീണു എന്നാണ് ലബീബയുടെ വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ മരിച്ചതായി അറിഞ്ഞു. പിന്നാലെയാണ് ബാത്ത് റൂമില്‍ തൂങ്ങി മരിച്ചുവെന്ന കാര്യം പുറത്ത് വന്നത്.

Latest Stories

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു