ശക്തമായ മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; ജാഗ്രത നിർദേശം നൽകി അധികൃതർ

കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകളാണ് 10 സെന്റീമീറ്റർ വീതം ഉയർത്തുക. ഡാമിന്റെ സമീപത്ത് താമസിക്കുന്നവർക്ക്‌ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.

മഴ ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞദിവസം 40 സെന്റീമീറ്റർ ഉയർത്തിയിരുന്നു. അതേസമയം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest Stories

കാഫിർ സ്ക്രീൻഷോട്ട് കേസ്; ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഗുണഫലം ലഭ്യമാകുക ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും, നടപടിക്രമങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

'മരണ വീട്ടിൽ വരുന്നത് തന്നെ സെൽഫി എടുക്കാനായിട്ട്, ഇങ്ങനെ കുറെയെണ്ണം'; ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ, ഉത്തരവാദി വനംവകുപ്പ്'; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം

"ഓഡിറ്റർമാർ കണ്ടില്ലേ, നിക്ഷേപകർ ചോദിച്ചില്ലേ? ₹15 ലക്ഷം കോടിയുടെ ദുരൂഹത”രാജേഷ് എക്സ്പോർട്സ് കേസിലെ അദൃശ്യ ചോദ്യങ്ങൾ?

'സമാധാനമായി ഒന്ന് കരയാൻ വേണ്ടി ആ മകൻ ഉറക്കെ വിളിച്ചുപറയുന്നു, ഇതൊരിക്കലും മാധ്യമപ്രവർത്തനമല്ല... ഇതൊരുതരം വികൃതമനോഭാവമാണ്'; സുപ്രിയ

പിഎംശ്രീ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതിന്റെ പേരിൽ ഒരു നയാപൈസ പോലും ലഭിച്ചിട്ടുമില്ല; മന്ത്രി പറയുന്നത് പച്ച നുണ: വി ശിവൻകുട്ടി

'ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ്സ് പാർട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരം, രേവന്ത്‌ റെഡ്ഡിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അയാളുടെ പഴയ സംഘപരിവാർ പശ്ചാത്തലം'; പിണറായി വിജയൻ

വെസ്റ്റ് നൈല്‍ പനി: എറണാകുളത്ത് ഒരു മരണം കൂടി