ജൂൺ ആദ്യ വാരം അതിശക്തമഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ജൂൺ ആദ്യ വാരം പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ജൂൺ 3, 4 തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ അടുത്ത 5 ദിവസവും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും സ്കൂൾ തുറക്കുന്ന ദിവസമായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ജൂൺ 2 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

ജൂൺ 3 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 4 ന് പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

Latest Stories

തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തി, അയാളുടെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹമില്ല; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ. കെ രാഗേഷ്

'ചോറു കൊടുക്കുമ്പോൾ കരഞ്ഞു, കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു'; കുറ്റം സമ്മതിച്ച് പ്രതി

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി

'കോർപറേഷന്റെ ഒരു ഓടയിലും വെള്ളം കയറിയില്ല, പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ; ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് : വി. വി. രാജേഷ്

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”

എൽഡിഎഫിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേത്; എക്സൈസ് വകുപ്പിനെ പരിവർത്തനം ചെയ്യണം: മന്ത്രി എം ലിജു