മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ; ഡാമിലെ ജലനിരപ്പ് 129 അടിയില്‍; വെള്ളം കൊണ്ടുപോകുന്ന അളവ് വര്‍ദ്ധിപ്പിച്ച് തമഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 129 അടിയിലെത്തി. അണക്കെിന്റെ സെക്കന്‍ഡില്‍ 7000 ഘനയടി വീതം ജലം സംഭരണിയില്‍ ഒഴുകിയെത്തുന്നതായാണ് കണക്ക്. തമിഴ്നാട് പെന്‍ സ്റ്റോക്ക് വഴി കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് 1400 ഘനയടിയായി വര്‍ധിപ്പിച്ചത് 13നു ജലനിരപ്പ് കുത്തനെ ഉയര്‍ന്നതു നിയന്ത്രിക്കാനിടയാക്കി. 13ന് ഒറ്റ ദിവസം ജലനിരപ്പില്‍ നാല് അടിയുടെ വര്‍ധനയാണ് ഉണ്ടായത്. രണ്ടു ദിവസം മുമ്പ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 22,000 ഘനയടി വരെ വര്‍ധിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ടുദിവസം തുടര്‍ച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ശനിയാഴ്ച വൈകിട്ടോടെ മഴ കുറഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 6 മുതല്‍ വെള്ളിയാഴ്ച രാവിലെ 6 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 101 മില്ലിമീറ്റര്‍ മഴയും തേക്കടിയില്‍ 108.20 മില്ലിമീറ്റര്‍ മഴയും പെയ്തു. പിന്നീടുള്ള 24 മണിക്കൂറില്‍ മഴ യഥാക്രമം 54.20 മില്ലിമീറ്റര്‍ 100 മില്ലിമീറ്റര്‍ എന്ന നിലയിലേക്ക് കുറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി