പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ; പ്രദേശത്ത് കനത്ത മഴ, കടകളിലും വീടുകളിലും വെള്ളം കയറി, കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് ഉയരുന്നു

പാലക്കാട് ജില്ലിലെ പാലക്കയത്ത് ഉരുൾപൊട്ടൽ. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉൾക്കാട്ടിനുളളിൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറിയിട്ടുണ്ട്.

പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പുഴയിലെ ജലനിരപ്പ് ഉയർന്നു.കാഞ്ഞിരപ്പുഴ ഡാമിലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇരുമ്പാമുട്ടിയിൽ പുഴയ്ക്ക് അക്കരെ രണ്ടു പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫയർ ഫോഴ്സ് സ്ഥലത്തത്തിയിട്ടുണ്ട്. 3.30 മുതല്‍ ഇവിടെ മഴ തുടങ്ങിയിരുന്നു. കാർമൽ സ്കൂൾ മുറ്റത്തും പളളി മുറ്റത്തു വെള്ളം കയറിയ നിലയിലാണ്.

ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മൂന്ന് ഷട്ടറുകൾ 60 -70 സെ മീയോളം ഉയർത്താൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കാഞ്ഞിരപ്പുഴ മണ്ണാർക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്ത് ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

കാഞ്ഞിരപ്പുഴ പാലക്കയം ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായതായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ട്. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Latest Stories

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം

ഒന്നിൽ കൂടുതൽ പ്രണയബന്ധങ്ങളുണ്ടായിരുന്നു; ഇനിയൊരു പരീക്ഷണത്തിന് സമയമില്ല..; തുറന്നുപറഞ്ഞ് ഋതു മന്ത്ര

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായി..; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

'വഴക്ക്' തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

ഭാഷ കൊണ്ടല്ല മറ്റൊരു കാരണം കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്: സംയുക്ത