മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളത്തും തൃശ്ശൂരും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 4 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

അതേസമയം പത്തനംതിട്ട, കോട്ടയം ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 21, 22 തീയതികളില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, എറണാകുളം (ഓറഞ്ച് അലര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 -50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Latest Stories

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, യുവതിയെ ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് മൊഴി

രാസവളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം കാരണം വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു; പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് യോഗി ആദിത്യനാഥ്

ഒരു സ്ത്രീസമൂഹത്തിന്റെ നിശ്ശബ്ദ പരാജയം, തൊഴിലാളി രാഷ്ട്രീയത്തിന്റെ ആത്മവഞ്ചന; അദൃശ്യരാക്കപ്പെട്ട കശുവണ്ടിത്തൊഴിലാളികള്‍, ഒരു വ്യവസായത്തിന്റെ തകര്‍ച്ച

അൻസിബയുടെ പരാതി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു, 24നകം പൊലീസ് മറുപടി നൽകണമെന്ന് കോടതി

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സിസിടിവിയും സന്ദർശക രജിസ്റ്ററും ശേഖരിച്ചു

'ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്ന സംഭവം'; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

'പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക, വാക്കുപാലിച്ചതായി കണ്ടുകൂടെ'; ഹൈക്കോടതി

'2019ലെ വീഴ്ച 2025ലും ആവർത്തിച്ചു, പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്ക് ഭരണപരമായ വീഴ്ച പറ്റി'; ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി

'മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല'; വി ശിവൻകുട്ടി

'വർഗീയ പ്രചാരണം നടത്തിയതിന് കേസ് എടുക്കണം'; ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ