കനത്തമഴ; മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, അണക്കെട്ടുകള്‍ തുറക്കുന്നു

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മീനച്ചില്‍, കാഞ്ഞിരപ്പള്ളി, നെടുമങ്ങാട് താലൂക്ക് പരിധികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറയുകയാണ്. തിരുവനന്തപുരം പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും നെയ്യാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. അരുവിക്കരയില്‍ രണ്ടാമത്തെ ഷട്ടര്‍ 20 സെ മീ ഉയര്‍ത്തി. മൂന്നാം ഷട്ടര്‍ 30 സെ മീ, നാലാം ഷട്ടര്‍ 20 സെ മീ. എന്നിങ്ങനെയാണ് ഉയര്‍ത്തിയിരിക്കുന്നത്.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 11 മണിയ്ക്ക് തുറക്കുമെന്നാണ് അറിയിപ്പ്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടും, മുല്ലപ്പെരിയാര്‍ അണക്കെട്ടും നിലിവില്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

വ്യാഴാഴ്ച വരെ തീവ്രമഴ തുടരുമെന്നാണ് അറിയിപ്പ്. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ പൊന്മുടി, കല്ലാര്‍, മങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോട്ടയത്തെ മലയോരമേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. ഗവി ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഇടുക്കിയിലെ മലയോരമേഖലകളിലേക്ക് രാത്രി ഏഴുമണിയ്ക്ക് ശേഷമുള്ള യാത്രയും നിരോധിച്ചിരിക്കുകയാണ്.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു