സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചക്രവാത ചുഴി രൂപപ്പെട്ടതിനാല്‍ കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയില്‍ മഴ സാധ്യതയുണ്ടെന്നും അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Latest Stories

ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി ഡസ്കിലിട്ട് കൊടുത്ത് വി മുരളീധരൻ എംഎൽഎ; സമൂഹ മാധ്യമങ്ങളിൽ വിമർശനം

രൂപയുടെ വീഴ്ചയും ഇന്ത്യൻ വളർച്ചയുടെ മിഥ്യാഭ്രമവും

കൊച്ചിയിൽ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ ആക്രമണം, നിലത്തിട്ട് നെഞ്ചിൽ ചവിട്ടി, ക്രൂരമായി മർദിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പ്രശോഭിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

കുട്ടികള്‍ക്ക് ഡെസ്ക്കിൽ മിഠായി വിതറിയിട്ട് കൊടുത്തു; വിദ്യാർത്ഥികളെ ഇത്രത്തോളം അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു? വി മുരളീധരൻ കാണിച്ചത് തരംതാണ നടപടി' : വി. ശിവൻകുട്ടി

പതിനാറാം നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം; ഇന്ധന വിലവർധന പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നിലപാട് പറയണമെന്ന് ബാലഗോപാൽ

താരസംഘടനയിലെ തർക്കം; ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ

'മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം, ശരീരത്തിൽ 91 മുറിവുകൾ, വാരിയെല്ലിന് പൊട്ടൽ'; ഒന്നരവയസ്സുകാരന്‍റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം; അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി