കത്തിക്കയറി ഉള്ളി വില; കേരളത്തിലും പുറത്തും കൈപൊള്ളിച്ച് ചെറിയുള്ളിയും സവാളയും

സംസ്ഥാനത്ത് ഉല്ളിവില കത്തിക്കയറുകയാണ്. വിപണികളിൽ നിന്നുള്ള നിലവിലെ കണക്കനുസരിച്ച് പലയിടത്തും ചെറിയ ഉള്ളി നൂറുകടന്നു കഴിഞ്ഞു.തെക്കൻ കേരളത്തിൽ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകൾക്ക് വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.

അതേസമയം, കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും പൊള്ളുന്നവിലയാണ്.ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില.കഴിഞ്ഞ ദിവസങ്ങളിൽ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും.

പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് ഉള്ളി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വരുന്നത് എന്നകാര്യവും ചർച്ചയാകുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ