പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതില്‍ ആന്തൂര്‍ നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം. കണ്‍വെന്‍ഷന്‍ സെന്ററിന് പ്ലാന്‍ തയ്യാറാക്കിയ ആര്‍ക്കിടെക്ടിന്റെ അപാകവും അശ്രദ്ധയുമാവാം കാരണമെന്നാണ് ഹൈക്കോടതില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഇടക്കാലത്ത് പുതിയ പ്ലാന്‍ സമര്‍പ്പിച്ചതും നഗരസഭയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മ്മാണരീതി മാറ്റിയതും പ്രശ്‌നമായെന്നാണ് തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ജി. അനില്‍ കുമാര്‍ പറയുന്നത്.

കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ ലൈസന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് സാജന്‍ പാറയില്‍ ജൂണ്‍ 18-നാണ് ആത്മഹത്യ ചെയ്തത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം സ്വമേധയാ ഹര്‍ജിയാക്കിയാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ പരിശോധനയ്ക്കുശേഷം 2015 ഒക്ടോബര്‍ 29-നാണ് പ്ലാനിന് അംഗീകാരം നല്‍കിയത്. 2017 നവംബര്‍ എട്ടിന് നഗരസഭയില്‍ ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. പിന്നീട് അപേക്ഷകന്‍ ആവശ്യപ്പെട്ടപ്രകാരം നഗരസഭയും ജില്ല ടൗണ്‍ പ്ലാനറും സംയുക്തപരിശോധന നടത്തി ജൂണ്‍ 14-ന് ചില അപാകങ്ങള്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ 18-നാണ് സാജന്‍ ആത്മഹത്യചെയ്തത്.

ഉപാധികളോടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജൂലായ് അഞ്ചിന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതനുസരിച്ച് വെള്ളടാങ്ക്, ഇന്‍സിനറേറ്റര്‍, ജനറേറ്റര്‍, എയര്‍കണ്ടീഷണര്‍ കംപ്രസര്‍ എന്നിവയുടെ സ്ഥാനം ആറുമാസത്തിനകം മാറ്റാനാവശ്യപ്പെട്ട് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് വിശദീകരണം.

Latest Stories

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ