ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു; മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു

ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ സിനിമ സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഇരിങ്ങാലക്കുട പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്സ് സ്ഥാപനത്തിന്റെ സഹഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. തണ്ടര്‍ഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ തുകയും നല്‍കിയത്.

മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നല്‍കിയതെന്നും എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നല്‍കിയ പണം തിരികെ ലഭിച്ചില്ലന്നുമാണ് പരാതി. കോടതി നിര്‍ദേശ പ്രകാരമാണ് മേജര്‍ രവിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായിരിക്കുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

Latest Stories

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്

ബിഹാറിന് ആദ്യ ബിജെപി മുഖ്യമന്ത്രി, സമ്രാട്ട് ചൗധരി ബിഹാറിന്റെ 21ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലാലുവിന്റെ ആര്‍ജെഡിയില്‍ തുടങ്ങി നിതീഷിന്റെ ജെഡിയു വഴി ബിജെപിയിലെത്തിയ നേതാവ്

യുഎസ്- ഇറാന്‍ ചര്‍ച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്ഥാന്‍ അടച്ചില്ല; കാശ് ചോദിച്ച് ഉടമ രംഗത്ത് എത്തിയതോടെ പാക് സര്‍ക്കാരിന് മാനക്കേട്

“ഒരു ക്ലിക്ക്, ഒരു കടം, ഒരു അപമാനം, ഒരു മരണം” — ഡിജിറ്റൽ വായ്പകളുടെ ഇരുണ്ട രാഷ്ട്രീയം

നിതിന്‍ രാജിന്റെ മരണം: കാരണക്കാരായ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍; ആരോഗ്യ സര്‍വ്വകലാശാല അന്വേഷണ സമിതി നാളെ കോളേജില്‍ തെളിവെടുപ്പ് നടത്തും

കണികാണുന്നതിനിടെ മോഷണം, പന്തളം കൊട്ടാരത്തില്‍ നിന്ന് കാണിപ്പൊന്ന് മോഷണം പോയി; കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തിയ ആള്‍ അയ്യപ്പന്റെ കാണിപ്പൊന്നുമായി മുങ്ങി

അമ്പട കേമാ സഞ്ജു കുട്ടാ; ഐപിഎൽ റൺ വേട്ടക്കാരിൽ രോഹിത്തിനെയും കോഹ്‍ലിയെയും പിന്തള്ളി സഞ്ജു സാംസൺ

വീണ്ടും പച്ചപിടിക്കാതെ ഗ്രീൻ; നൈറ്റ് റൈഡേഴ്സിന്റെ 25 കോടിയുടെ മുതലിനെ പുറത്താക്കണമെന്ന് ആരാധകർ

നിതിൻ രാജിന്റെ മരണം: ഒളിവിലായ ഡോ.റാമിനെയും സംഗീതയെയും പിടികൂടാനാകാതെ പോലീസ്; മുൻ‌കൂർ ജാമ്യത്തിന് ശ്രമം