മദ്യം ലഭിക്കാന്‍ പ്രയാസം; നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ നടപടി

മദ്യം വാങ്ങുന്നതിലെ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ നടപടി. പാലക്കാട് എലപ്പുള്ളി സ്വദേശി ഷിബു നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. മദ്യം ലഭിക്കാന്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാലും തിരക്കും സ്ഥല പരിമിതിയും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഷിബു പരാതി നല്‍കിയത്.

പരാതിയ്ക്ക് പിന്നാലെ ബിവറേജസ് കോര്‍പ്പറേഷന്‍ തൃശൂര്‍ റീജിയണല്‍ ഓഫീസില്‍ നിന്ന് ഷിബുവിന് മറുപടിയെത്തി. ഷോപ്പില്‍ ഉടന്‍ തന്നെ പുതിയ കൗണ്ടറുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കി. അതേസമയം മദ്യപന്റെ പരാതിയില്‍ നടപടി ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

പരാതി നല്‍കിയ മറ്റ് പലരെയും സര്‍ക്കാര്‍ അവഗണിച്ചതായാണ് പരാതി. എലപ്പുള്ളി സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ വീട് നിര്‍മ്മിക്കാന്‍ സഹായം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ