പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തു

മുൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. പീഡനപരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിരുന്നു.

2012ൽ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയിൽ ഇയാൾ ആരോപിച്ചത്. തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരൻ പങ്കുവെച്ചിരുന്നു. കോഴിക്കോട്ട് മമ്മൂട്ടി നായകനായ ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ രഞ്ജിത്ത് തന്നെ കണ്ടെന്നും ടിഷ്യൂ പേപ്പറിൽ എഴുതിയ മൊബൈൽ നമ്പർ തന്നെന്നുമാണ് യുവാവ് പറഞ്ഞത്.

ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയതെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു. ഞാൻ എങ്ങനെയുണ്ടെന്ന് കാണണമെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നോട് നഗ്നനാകാൻ പറഞ്ഞു, എൻ്റെ കണ്ണുകൾക്ക് ഭംഗിയുണ്ടെന്ന് പറഞ്ഞു, എൻ്റെ കണ്ണിൽ കണ്മഷി എഴുതാൻ ആവശ്യപ്പെട്ടു എന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.

അതേസമയം യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെരുത്തലുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു.

Latest Stories

'സംഘപരിവാര്‍ ആക്രമണം താല്‍ക്കാലികം, മടുക്കുമ്പോൾ നിർത്തും'; പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ലെന്ന് വേടന്‍

IPL 2025: എല്ലാ തവണയും ഭാഗ്യം കൊണ്ട് ടീമിലുള്‍പ്പെടും, എന്നാല്‍ കളിക്കുകയുമില്ല, ആര്‍സിബി അവനെ എന്തിനാണ് വീണ്ടും വീണ്ടും കളിപ്പിക്കുന്നത്, വിമര്‍ശനവുമായി മുന്‍താരം

മികച്ച നടി നിവേദ തോമസ്, ദുല്‍ഖറിന് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം; തെലങ്കാന സംസ്ഥാന പുരസ്‌കാരം, നേട്ടം കൊയ്ത് മലയാളി താരങ്ങള്‍

'കത്ത് ചോർന്നതിന് പിന്നാലെ അച്ഛന്റെ പാർട്ടി മകൾ വിടും'; രാജി വാർത്തകളിൽ പ്രതികരിച്ച് കെ കവിത

‘അപമാനിതരായി പുറത്ത് നില്‍ക്കാനാകില്ല, ഇനി യുഡിഎഫിന് പിറകേ പോകുന്നില്ല’; ഇ എ സുകു

സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വാര്‍ഡ് വിഭജനം പൂര്‍ത്തിയായി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു; മുന്‍സിപ്പാലിറ്റികളില്‍ 128 അധിക വാര്‍ഡുകള്‍, കോര്‍പ്പറേഷനുകളില്‍ 7 എണ്ണം കൂടി

'താരിഫ് നയം ഭരണഘടനാ വിരുദ്ധം, ഏകപക്ഷീയം'; ട്രംപിനെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി

യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്തു; ഇസ്രയേല്‍ ആക്രമിച്ചത് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി തയാറാക്കി നിര്‍ത്തിയ വിമാനം; സന വിമാനതാവള റണ്‍വേ ബോംബിട്ട് തകര്‍ത്തു

കേരളത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിച്ചുവെന്ന് എംവി ഗോവിന്ദന്‍; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് മടങ്ങുന്നവര്‍ നേരേ പോകുന്നത് മദ്യഷാപ്പുകളിലേക്കും മറ്റുമാണെന്ന് വിമര്‍ശനം

IPL 2025: വെറുതെ പുണ്യാളൻ ചമയാതെ, അവനെ അപമാനിക്കാനാണ് നീ അങ്ങനെ ചെയ്തത്; സൂപ്പർ താരത്തിനെതിരെ രവിചന്ദ്രൻ അശ്വിൻ; സംഭവം ഇങ്ങനെ