ബിനോയ് കോടിയേരിക്ക് എതിരായ പീഡനക്കേസ് പണം നല്‍കി ഒത്തുതീര്‍പ്പാക്കി, കൊടുത്തത് 80 ലക്ഷം

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയി കോടിയേരിക്കെതിരെ ബിഹാറുകാരിയായ യുവതി നല്‍കിയ കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കി. പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവിനായി 80 ലക്ഷം രൂപയാണ് ബിനോയ് നല്‍കിയത്. വ്യവസ്ഥകള്‍ ബോംബെ ഹൈക്കോടതി അംഗീകരിച്ചു.

കുട്ടിയുടെ അച്ഛന്‍ ആരെന്ന കണ്ടെത്താന്‍ നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത് വരും മുന്‍പെയാണ് കേസ് ഒത്ത് തീര്‍പ്പിലാവുന്നത്. കേസ് അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും നേരത്തെ തന്നെ സന്നദ്ധരായിരുന്നെങ്കിലും വ്യവസ്ഥകളിലുള്ള തര്‍ക്കമാണ് കാര്യങ്ങള്‍ ഇത്രകാലം നീട്ടിയത്.

80 ലക്ഷം രൂപ കുട്ടിയുടെ ചെലവിലേക്ക് നല്‍കിയെന്നാണ് കരാര്‍ വ്യവസ്ഥയായി രേഖയിലുള്ളത്. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വത്തെ കുറിച്ച് കരാറില്‍ ഒന്നും പറയുന്നുമില്ല.

വിവാഹ വാഗ്ദാനം നല്‍കി ബിനോയ് വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണു ഡാന്‍സ് ബാര്‍ നര്‍ത്തകി 2019ല്‍ പരാതി നല്‍കിയത്. കേസില്‍ ബിനോയിക്കെതിരെ സെഷന്‍സ് കോടതി കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീര്‍പ്പ്. ഡിഎന്‍എ ഫലം പുറത്തുവിടണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്