ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

ആനന്ദകര്‍ണ്ണികാരം 2025മായി ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മ. വരും തലമുറയ്‌ക്കൊരു വര്‍ണ സന്ദേശം എന്ന ടാഗ്ലൈനുമായി ആനന്ദ കര്‍ണികാരം 2025 പാരിസ്ഥിതിക ദിനത്തില്‍ ആരംഭിക്കും. ജൂണ്‍ 5 ന് രാവിലെ 9.30 നു എറണാകുളം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ നിന്നുമാണ് ഹാപ്പിനസ് സര്‍ക്കിളില്‍ പ്രകൃതി സൗഹൃദ സംരംഭത്തിന് തുടക്കം. ടുലിപ് വസന്തം കാണാന്‍ നെതര്‍ലാന്‍ഡ്ഡിലേക്കും, ചെറി ബ്ലോസം കാണാന്‍ ജപ്പാനിലേക്കും, ലാവണ്ടര്‍ പൂക്കളുടെ സൗന്ദര്യം കാണാനായി ഫ്രാന്‍സിലേക്കും യാത്ര ചെയ്യുന്ന ആഗോള സഞ്ചാരികള്‍ നാളെ കേരള സംസ്ഥാന പുഷ്പമായ കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണാന്‍ നമ്മുടെ കൊച്ചു കേരളത്തിലേക്കും ഒഴുകി എത്തുമെന്നാണ് ഹാപ്പിനസ് സര്‍ക്കിള്‍ പ്രതീക്ഷിക്കുന്നത്.

വേനല്‍ക്കാലത്തു പൂത്തുലഞ്ഞു നില്‍ക്കുന്ന സ്വര്‍ണ്ണാഭമായ കണിക്കൊന്ന പൂക്കള്‍ ആരുടെ മനസ്സിനെയും ആനന്ദിപ്പിക്കും. കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമയ കണിക്കൊന്ന കേരളത്തിന്റെ പാരിസ്ഥിതിക ഘടനയില്‍ ഏറെ പ്രാധാന്യമുള്ള മരമാണ്. അന്തരീക്ഷത്തിലെ ജലാംശത്തിന്റെ സാന്നിധ്യം കണ്ടെത്തുന്ന, ജൈവ വിവേചന ഘ്രാണ ശക്തി (biosensar) ഉള്ളതാണ് കണിക്കൊന്ന. കണിക്കൊന്നയുടെ ഔഷധ ഗുണങ്ങള്‍ എണ്ണിയാല്‍ തീരാത്തവയാണ്. ‘ആനന്ദ കര്‍ണികാരം 2025’ എന്ന ദൗത്യം ലക്ഷ്യം വയ്ക്കുന്നത്, കേരള സംസ്ഥാനം മുഴുവനും കണിക്കൊന്നകള്‍ ഒന്നിച്ചു പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ചയാണെന്ന് ഹാപ്പിനസ് സര്‍ക്കിള്‍ പറയുന്നു.

2012- ല്‍ കുറച്ചു സുഹൃത്തുക്കള്‍ മാത്രം ചേര്‍ന്ന് ആരംഭിച്ച, ‘ Happiness Circle ‘ എന്ന കൂട്ടായ്മ ഇന്ന് ഒരു വലിയ പ്രസ്ഥാനമായി മാറികഴിഞ്ഞു. ലോക ഭൂപടത്തില്‍ കൊച്ചു
കേരളത്തിന്റെ നാമം, സുവര്‍ണ ലിപികളില്‍ എഴുതാനാവുന്ന മറ്റൊരു മഹത്തായ ദൗത്യമാകും ആനന്ദകര്‍ണ്ണികാരം 2025 എന്നാണ് ‘Happiness Circle’ കരുതുന്നത്. ആത്മന്വേഷണത്തിന്റെ വേറിട്ട തലങ്ങളെ കുറിച്ച് പറഞ്ഞും, പഠിച്ചും, പഠിപ്പിച്ചും, ‘Happiness Circle’ എന്ന സംഘടന, അതിലെ അംഗങ്ങളുടെ വ്യക്തിത്വവും ചിന്താ ശേഷിയും ഉയര്‍ന്നതലങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടി നില കൊള്ളുന്നു.

നമ്മുടെ ജീവിതവും നാം ജീവിക്കുന്ന പരിസ്ഥിതിയും തമ്മില്‍ ഇഴ പിരിക്കാനാവാത്ത ബന്ധമാണെന്നുള്ളതും, നമ്മളെടുക്കുന്ന ഓരോ ശ്വാസത്തിനും, കുടിക്കുന്ന ഓരോ
തുള്ളി ജലത്തിനും ഈ പ്രകൃതിയോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു, എന്നതുമായ ബോധ്യം, വരുംതലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടത്, നമ്മള്‍ ഓരോരുത്തരുടെയും, ഉത്തരവാദിത്തമാണ് എന്ന് ഹാപ്പിനസ് സര്‍ക്കിള്‍ പറയുന്നു. അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്, ‘ ആനന്ദ കര്‍ണികാരം 2025’ എന്നും സൗഹൃദ കൂട്ടായ്മ പറയുന്നു.

പരിസ്ഥിതി ദിനത്തില്‍ ഈ ദൗത്യത്തിന് തുടക്കം കുറിക്കുവാന്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എത്തുന്നുവെന്നും ഹാപ്പിനസ് സര്‍ക്കിള്‍ അറിയിക്കുന്നു. ഹാപ്പിനസ് സര്‍ക്കിളിന്റെ ലോക പരിസ്ഥിതി ദിനാഘോഷം ജൂണ്‍ 5ന് രാവിലെ 8:30ന് കൊച്ചി കണ്ടെയിനര്‍ റോഡില്‍ ആരംഭിക്കും. ഹൈബി ഈഡന്‍ എംപി പരിപാടിയില്‍ പങ്കെടുക്കും. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ IPS, ലോക ആര്‍ റെസ്ലിംഗ് ചാമ്പ്യന്‍ ജോബി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഈ സംഗമം പ്രകൃതിയെ ആദരിക്കുന്നതിനോടൊപ്പം തന്നെ, ശരിയായ മനോഭാവം വളര്‍ത്താനും ഒരവസരമാണെന്ന് ഹാപ്പിനസ് സര്‍ക്കിള്‍ അവകാശപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Ph: 9747544944 / 9747544941
VENUE: THE KOCHI CONTAINER ROAD (TOLL PLAZA), PONNARAMANGALAM

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ