പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധം: ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്നും വി. കെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധമെന്ന് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. തന്നെ കുടുക്കാന്‍ ആസൂത്രിതമായി ശ്രമം നടത്തിയെന്നും ഇബ്രാഹിംകുഞ്ഞ് ആരോപിച്ചു. അതിന്റെ ഭാഗമായാണ് വിവാദങ്ങളുണ്ടായതെന്നും മുൻമന്ത്രി പറഞ്ഞു.

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ താൻ സാമ്പത്തികമായ നേട്ടമുണ്ടാക്കിയിട്ടില്ല.  തകരാറുണ്ടായാല്‍ ആരാണ് ഉത്തരവാദിയെന്നും ആരാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരാറുകാരനാണ് തകരാറുകളുടെ ബാദ്ധ്യത. അതുകൊണ്ട് തന്നെ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലം പുതുക്കി പണിയാന്‍ സുപ്രീംകോടതി ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാംഹിഞ്ഞിന്റെ പ്രതികരണം.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ